2017, നവംബർ 18, ശനിയാഴ്‌ച

ഗംഗാ തീരങ്ങളെ കാവിയണിയിച്ച കാവട് യാത്ര

ഗംഗാ തീരങ്ങളെ   കാവിയണിയിച്ച കാവട് യാത്ര 

   217 - ലെ  ഒരു  ശ്രാവണമാസ  പുലരി .
ദേവഭൂമി  ഉത്തരാഖണ്ഡിന്റെ  ദേവ കവാടമായ  ഹരിദ്വാറിൽ  എത്തുമ്പോൾ  നഗരമാകെ  കാവിയണിഞ്ഞു  നിൽക്കുകയായിരുന്നു .
ഗ്രാമഗ്രാമാന്തരങ്ങളിൽ  നിന്നും  കാവിയണിഞ്ഞു  കാവട്  ഏന്തി  ഹരിദ്വാറിൻറ്റെ  ഹൃദയത്തിലേക്ക്  ഒഴുകിയെത്തുന്ന  ജനസഹസ്രങ്ങൾ ....
എവിടെയും  മുഴങ്ങുന്ന  'ഹര ഹര  മഹാദേവ ' വിളികൾ... വാദ്യഘോഷങ്ങളുടെയും  വർണ ക്കാഴ്ചകളുടെയും   നിലയ്ക്കാത്ത പ്രവാഹം.
ഗംഗാതീരങ്ങൾ  കാവിപ്പൂക്കളുടെ  പൂങ്കാവനം  പോലെ  വർണാഭമായിരുന്നു .
     അതെ , ഗംഗാതീരത്തെ   കാവിയണിയിച്ച  പ്രസിദ്ധമായ  കാവട്  യാത്രയുടെ  തുടക്കമായിരുന്നു  അത്  ,,,,
ഇനി  ഗംഗാതീരത്ത്  ശ്രാവണമാസ പുലരികൾ  ഉണരുന്നത്  ശിവമന്ത്ര  ധ്വനികളോടെയാണ്  .സന്ധ്യകൾ  അസ്തമിക്കുന്നത്  ശിവസഹസ്ര നാമ ങ്ങളോടെയും.....

ശ്രാവണമാസത്തിൽ  എവിടെയും  സജീവമാകുന്ന  ശൈവ സാന്നിദ്ധ്യം .
ഭഗവാൻ  ശിവനായി  സമർപ്പിക്കപ്പെട്ട  മാസമാണ്  ശ്രാവണമാസം . 
ഇനി  ശിവബിംബങ്ങളിൽ  ഗംഗാഭിക്ഷേകത്തിൻറ്റെ  ദിനങ്ങളാണ് ...
 സ്വന്തം  ഗ്രാമങ്ങളിലും  പുണ്ണ്യ സങ്കേതങ്ങളിലുമുള്ള  ശിവമൂർത്തി  ബിംബങ്ങളിൽ  അഭിക്ഷേകം  ചെയ്യാനുള്ള  പവിത്രമായ  ഗംഗാജലം  തേടിയാണ്  ഓരോ  കാവട്  യാത്രികനും  ഈ  ഗംഗാതീരത്ത്  എത്തുന്നത് .അതിനായി  അവർ  വ്രതശുദ്ധിയോടെ  കാവിയുടുത്ത്  കാവടും  ഏന്തി  നഗ്നപാദരായി കാൽനടയായി   ഗംഗാതീരത്ത് എത്തുന്നു .
ഹരിദ്വാറിൻറ്റെ  പ്രാന്തപ്രദേശങ്ങളിൽ  നിന്നും  സമീപ  സംസ്ഥാനങ്ങളായ  ഉത്തർപ്രദേശ് ,ബീഹാർ , ഹരിയാന , ഡൽഹി ,പഞ്ചാബ് ,ജാർഖണ്ഡ് ,ഛത്തീസ്‌ ഗഡ്‌  തുടങ്ങിയ  സംസ്ഥാനങ്ങളിൽ  നിന്നും  മലകളും  പുഴകളും  താണ്ടി ,നൂറുകണക്കിന്  കിലോമീറ്റർ  നഗ്നപാദരായി  കാൽനടയായി  എത്തുന്ന  ഭക്തജനങ്ങൾ  ഗംഗാതീരങ്ങളെ  ഭക്തിസാന്ദ്രമാക്കുന്നു .
ഇവർക്ക്  അകമ്പടിയായി വാഹനങ്ങളിൽ  വാദ്യമേളങ്ങളോടെ  എത്തുന്നവരും  നിരവധിയാണ് .
അക്ഷരാർത്ഥത്തിൽ  ഹരിദ്വാറിലെ  ഗംഗാതീരങ്ങൾ  ഒരു  ഉത്സവ  ലഹരിയിലെത്തുന്നു .
എവിടെയും  മുഴങ്ങുന്ന  'ജയ് ജയ്  ബോലേ നാഥ്‌ ' വിളികൾ .
വാദ്യോപകരണങ്ങളുടെ  രുദ്ര താളങ്ങൾ .
ദൈവ വേഷങ്ങളിൽ  നൃത്തം  ചവിട്ടുന്ന  പ്രശ്ചന്ന വേഷധാരികൾ .
               നീണ്ട  ഒരു  മുളംതണ്ടിൻറ്റേ  ഇരു അറ്റങ്ങളിലും  ജലം നിറയ്ക്കാൻ  പാകത്തിലുള്ള  ചെറിയ  മൺകുടംങ്ങൾ  തൂക്കിയിട്ടിരിക്കുന്നു .ഇതിനെയാണ്  കാവട്  അഥവാ  കൺവർ  എന്ന് പറയുന്നത് .ഇപ്പോൾ മൺ കുടങ്ങൾക്കു  പകരം  പ്ലാസ്റ്റിക് ടംബ്ലർ കളും  വ്യാപകമായി ഉപയോഗിക്കുന്നു .പക്ഷെ  ഓരോ  കാവടും  വർണാലങ്കാരങ്ങളുടെ  വൈവിധ്യം കൊണ്ട്  ദൃശ്യ വിസ്മയം  തീർക്കുന്നു .  നമ്മുടെ നാട്ടിൽ  ഉത്സവങ്ങൾക്ക്  ഉപയോഗിക്കുന്ന  വർണ കാവടികളുടെ  ഒരു  പതിപ്പ് .
വർണ വൈവിധ്യങ്ങൾ  നിറഞ്ഞ  ഈ  കാവടും  തോളിലേറ്റിയാണ്  ഓരോ  കാവട്  യാത്രികനും  ഗംഗാതീരത്ത്  എത്തുന്നത് .അവർ  ഗംഗയിലെ  സ്നാനഘട്ടുകളിൽ  ഭക്തിപൂർവ്വം  മുങ്ങിനിവർന്ന്  പ്രാർത്ഥനകളോടെ  പാത്രങ്ങളിൽ  പവിത്രമായ  ഗംഗാജലം  നിറയ്ക്കുന്നു .പിന്നെ  വർണാലംകൃതമായ  കാവാടും  തോളിലേറ്റി  മടക്കയാത്ര .
ഗംഗാജലം  നിറച്ച  കാവട്  ശിവ മൂർത്തിക്ക്  അഭിക്ഷേകം  ചെയ്യുന്നതുവരെ  നിലത്തുവയ്ക്കാൻ   പാടില്ലത്രേ ....
പാട്ടും  മേളവും  ശിവമന്ത്രങ്ങളുമായി  ദീർഘദൂരം  യാത്രചെയ്യുന്ന  കാവട് യാത്രികരുടെ  വിശ്രമത്തിനായി  ചില  ആശ്രമങ്ങൾ  ഇടാത്തവളങ്ങൾ  ഒരുക്കിയിട്ടുണ്ട് .ഇവിടെ  ഭൂമിയിൽ  നിന്നും  ഉയർത്തിക്കെട്ടിയ  ദണ്ഡുകളിലാണ്  കാവട്  വയ്ക്കുന്നത് .
    കാവട്  യാത്രയുടെ  ഐതീഹ്യം  പാലാഴി മഥന  കഥയുമായി  ബന്ധപ്പെട്ടു കിടക്കുന്നു .ദേവന്മാരും  അസുരന്മാരും  ചേർന്ന്  പാലാഴി മഥനം  നടത്തിയപ്പോൾ  വാസുകി  എന്ന  സർപ്പം  കൊടിയ വിഷം  ശർദ്ധിച്ചുവത്രെ .ത്രിലോകങ്ങളേയും   ചാമ്പലാക്കാൻ  കെൽപ്പുള്ള  ഈ ഉഗ്രവിഷം  നിലത്ത് വീഴുന്നതിനു മുമ്പ്   ഭഗവാൻ  ശ്രീ പരമേശ്വരൻ  വുഴുങ്ങിയെന്നും  അത്  ഭഗവാന്റെ  തൊണ്ടയിൽ  കുരുങ്ങിയെന്നും  പുരാണം ...ഈ ഉഗ്രവിഷത്തിൻറ്റെ  തീഷ്ണതയിൽ  ശ്രീ  പരമേശ്വരൻ  അസ്വസ്ഥനായത്രേ  ... ഇതറിഞ്ഞ  ശിവഭക്തനായ  രാവണൻ  വിഷത്തിന്റെ  തീഷ്ണത  കുറയ്ക്കാൻ  താൻ  പൂജിക്കുന്ന  ശിവലിംഗത്തിൽ   ഗംഗാജലം  കൊണ്ട്  അഭിക്ഷേകം  നടത്തി എന്ന്  ഐതീഹ്യം . ഇതിന്റെ  ഓർമപ്പെടുത്തലായാണ്   ശ്രാവണമാസത്തിൽ  ഭക്തർ  പരമശിവന്  ഗംഗാഭിക്ഷേകം  നടത്തുന്നത് .
അഭിക്ഷേകത്തിനായുള്ള   ഗംഗാജലം  തേടിയുള്ള  യാത്രയിൽ  ആദ്യകാലങ്ങളിൽ  സന്യാസിമാരും  പുരോഹിതന്മാരും  മാത്രമേ  പങ്കെടുത്തിരുന്നുള്ളു .പിന്നീട്  ഗ്രാമങ്ങളിലെ  പ്രായമുള്ള  ആളുകൾ  ഇതിൽ പങ്കാളികളായി .ഇന്ന്  കാവട്  യാത്ര  ആബാലവൃദ്ധം  ജനങ്ങളും  പങ്കെടുക്കുന്ന  ഒരു  മഹാ ഉത്സവമായി  മാറിയിരിക്കുന്നു .
കാവട്  യാത്രയോട്  അനുബന്ധിച്ചു  ഹരിദ്വാറിൽ  അതിവിപുലമായ  കാവട്  മേള  എല്ലാ വർഷവും  സംഘടിപ്പിക്കാറുണ്ട് . ലക്ഷക്കണക്കിന്  ആളുകൾ  പങ്കെടുക്കുന്ന  ഈ  ആഘോഷ വേളയിൽ  ഹരിദ്വാറും  പരിസരങ്ങളും  മനുഷ്യ  മഹാ സമുദ്രമായി  മാറും ,യാത്രികരുടെ  സുരക്ഷയ്ക്കായി  ഉത്തരാഖണ്ഡ്  സർക്കാർ  വൻ സുരക്ഷാസന്നാഹങ്ങളാണ്  ഒരുക്കുന്നത് .
       ഗംഗാതീരത്തെ  കാവട്   യാത്രികർക്ക്  ഇടയിലൂടെ  നടക്കുമ്പോൾ  മകൻ  അതീന്ദ്രയെ  ഏറെ ആകർഷിച്ചത്  കാവടികളുടെ   വർണ വൈവിധ്യങ്ങളാണ്  .ഭാര്യ  ലളിതാംബികയാണെങ്കിൽ   ഭക്തിയുടെ  താളമേളങ്ങളിൽ   ലയിച്ചു നിൽക്കുന്നു .
എൻറ്റെ  ഉള്ളിൽ  ജീവിതത്തിൽ  അപൂർവ്വമായി   ലഭിക്കാവുന്ന  ഒരു  മഹാ സംഭവത്തിനു  സാക്ഷ്യം വഹിച്ചതിലുള്ള  സംതൃപ്തിയും .;

സ്നേഹപൂർവ്വം 
ഗിരീഷ്  മാന്നാനം 


2017, ഓഗസ്റ്റ് 26, ശനിയാഴ്‌ച

On the bank of River Ganga -ഗംഗ തീരത്തെ ബലിതർപ്പണ സ്‌മൃതികൾ ...

               

  ഗംഗാതീരത്തെ  ബലിതർപ്പണ  സ്‌മൃതികൾ ...

ഗംഗ ഒഴുകുകയാണ്  ഹരിദ്വാറിൻറ്റെ  ഹരിത  തീരങ്ങളിലൂടെ ....
മന്ത്രധ്വനികൾ  നിലയ്ക്കാത്ത  ഹർ കി പൗഡി  ബ്രഹ്മ കുണ്ഡിന്റെ  ആത്മാവിലൂടെ ....
ഇവിടെ  ഗംഗാതീരങ്ങൾ  സംഗീത സാന്ദ്രമാണ് .....
സഹസ്രാബ്‌ദങ്ങൾ  താണ്ടിയ  സംസ്ക്കാരത്തിന്റെ  സന്ദേശവാഹിനിയാണ്  ഗംഗ  ഇവിടെ ...
           മനസിനുള്ളിൽ  ഗംഗ  ഒരു  പ്രലോഭനമായി  നിറഞ്ഞപ്പോഴെല്ലാം  ഈ  പുണ്ണ്യ  തീരങ്ങൾ  തേടിയെത്തിയിട്ടുണ്ട് ....എല്ലാ ഋതുഭേദങ്ങളിലൂലും  ഗംഗയുടെ  നിറഭേദങ്ങൾ  കൺകുളിർക്കെ  കാണാൻ  ഭാഗ്യം  ലഭിച്ചിട്ടുണ്ട് ..
വേനലിൻറ്റെ  വറുതിയിലും  , മരംകോച്ചുന്ന  മഞ്ഞുകാലത്തും  , പ്രളയജലം  ഒഴുകുന്ന  വർഷകാലത്തും  ഇവിടെ  ഗംഗാജലത്തിനു  ഹിമവൽ നിരകളുടെ  കുളിരാണ്  ...ഈ  ഋതുഭേദങ്ങളിൽ  എല്ലാം  തിരക്കൊഴിയാത്ത  സ്നാനഘട്ടുകളിൽ  നിരവധിതവണ  മുങ്ങി നിവർന്നിട്ടുണ്ട്  ..... പാണ്ടകളുടേയും  പരദേശികളുടെയും  പ്രലോഭനങ്ങളിൽ  കുടുങ്ങാതെ  ഈ  അമൃത തീരങ്ങളിലൂടെ നിരവധിതവണ  നിസംഗനായി  നടന്നിട്ടുണ്ട് ...
     പക്ഷെ  അപ്പോഴൊന്നും  തോന്നാത്ത  ഒരു  ആദ്യാത്മിക   ഭാവമാണ്  ഒരു  ശ്രാവണ മാസപ്പുലരിയിൽ  ഈ  ഗംഗാതീരത്ത്  എത്തിയപ്പോൾ  എനിക്ക്  അനുഭവപ്പെട്ടത്  ...
ശ്രവണമാസത്തിലെ  കൃഷ്ണപക്ഷ  പുലരി ....
നമ്മുടെ  ഭാഷയിൽ  പറഞ്ഞാൽ  കർക്കിടകത്തിലെ  കറുത്തവാവ്  ...
ഹിമവൽ നിരകളിൽ  പെയ്‌തിറങ്ങിയ  വർഷധാരയുടെ   ഹർഷാരവങ്ങളുമായി   ഗംഗ  നിറഞ്ഞൊഴുകുകയാണ് .... ഗംഗയുടെ  തീരങ്ങൾ  ജനനിബിഡമാണ് ....ഹർകി പൗഡി  ബ്രഹ്മ കുണ്ഡിന്റെ  സ്നാനഘട്ടുകൾ  ജനസഹസ്രങ്ങൾ  കയ്യടക്കിയിരിക്കുന്നു ....
           പൈതൃകമായി  ആചരിച്ചുവന്ന  ആചാരങ്ങളുടെ  തുടർച്ചയായി  പിതൃ പാരമ്പരകൾക്ക്  ബലിതർപ്പണം  അർപ്പിക്കാനാണ്  ഞാൻ  ഈ  ഗംഗാതീരത്ത്  എത്തിയത് ; ഒപ്പം  ആചാരങ്ങൾക്ക്  അകമ്പടിയായി  ഭാര്യ  ലളിതാംബികയും  ,മകൾ  അരുന്ധതിയും  ,മകൻ  അതീന്ദ്രയും ...
ആചാരങ്ങളും  അനുഷ്ഠാനങ്ങളും  അന്യം നിന്നുതുടങ്ങിയ  ഈ  കാലഘട്ടത്തിൽ  പുതു  തലമുറയ്ക്ക്  ഇത്  കൗതുകക്കാഴ്ചകളാണ്  ....കുട്ടികളുടെ  കണ്ണുകളിൽ  ഈ  കൗതുകം  നിറയുന്നത്  ഞാൻ  ആഹ്ലാദത്തോടെ  നോക്കി നിന്നു  .
 ഗംഗാതീരത്ത്  എത്തുന്ന  ആരെയും  വലയിലാക്കി  പിതൃക്കൾക്ക്  ബലിതർപ്പണം  ചയ്യിക്കുക  എന്നത്  ഇവിടുത്തെ  പാണ്ഡകളുടെ   പതിവാണ് ; അതിന്  കാലമോ  സമയമോ  ഒന്നും  പ്രശ്നമല്ല ... പലപ്പോഴും  പാണ്ഡകളുടെ  പ്രലോഭനങ്ങളിൽ കുടുങ്ങി  ജീവിച്ചിരിക്കുന്ന  അച്ഛനമ്മമാർക്ക്  പോലും  ബലിതർപ്പണം  ചെയ്യാൻ  നിർബന്ധിതരാകുന്ന  ചില  നിർഭാഗ്യവാന്മാരുണ്ട് .ഇതിനെയെല്ലാം  അതിജീവിക്കാൻ  നിരന്തരമുള്ള  യാത്രകളുടെ  അനുഭവം  തുണയായി .
           ഹരിദ്വാർ  അയ്യപ്പ ക്ഷേത്രത്തിലെ  വിഷ്ണു നമ്പൂതിരി  പരിചയപ്പെടുത്തിത്തന്ന   മധുസൂദന ശർമ്മ  എന്ന  പണ്ഡിറ്റാണ്  എൻറ്റെ  പിതൃ തർപ്പണ ക്രിയകൾക്ക്  കാർമികനായി  എത്തിയത് .
ദക്ഷിണേന്ത്യൻ  ആചാരാനുഷ്ഠാനങ്ങളിൽ  പാണ്ഡിത്യമുള്ള  ആളാണത്രെ  മധുസൂദന  ശർമ്മ .
ഹർകി പൗഡി  ബ്രഹ്മ കുണ്ഡിലെ  തിരക്കേറിയ  സ്നാനഘട്ടുകൾക്കും  അപ്പുറം  സുഭാഷ് ഘട്ടിലെ  ഒരു  ബഹുനില കെട്ടിടത്തിൻറ്റെ   താഴത്തെ  നിലയിലായിരുന്നു  മധുസൂദന ശർമയുടെ  ഓഫിസ് .
 അദ്ദേഹം  എന്നെ  കണ്ടപ്പോൾ  ആദ്യം  ചോദിച്ചത് ' കേരളത്തിൽ  എവിടെ നിന്ന്  വരുന്നു ' എന്നാണ് ... ഞാൻ  സ്ഥലം  പറഞ്ഞപ്പോൾ  അദ്ദേഹം  പഴയ  ചിത്ര ശേഖരത്തിൽ നിന്നും ഒരു  ചിത്രം  എടുത്തുകാണിച്ചുകൊണ്ട്  ചോദിച്ചു : " ഇദ്ദേഹത്തെ  അറിയുമോ ? "
ഞാൻ  അത്ഭുതത്തോടെ  ആ  ചിത്രത്തിലേക്ക് നോക്കി ....ഇന്ത്യയുടെ  മുൻ  രാഷ്ട്രപതി  ശ്രീ  കെ .ആർ .നാരായണൻറ്റെ  ഒരു പഴയ  കുടുംബ ചിത്രം .
എൻ്റെ  അത്ഭുതം  അടങ്ങുന്നതിനു മുൻപ്  മധുസൂദന  ശർമ്മ  പറഞ്ഞു :
 " നിങ്ങളുടെ  നാട്ടുകാരനാണ് ; ഇദ്ദേഹം  ഹരിദ്വാറിൽ  എത്തിയപ്പോൾ  ഇദ്ദേഹത്തിന്റെ  പിതൃ തർപ്പണ ക്രിയകൾക്ക്  കാർമികനാകാൻ   എനിക്കാണ്  ഭാഗ്യം  ലഭിച്ചത് ."
മധുസൂദന  ശർമയുടെ  കണ്ണുകളിൽ  അഭിമാനം  നിറയുന്നത്  ഞാൻ  തിരിച്ചറിഞ്ഞു .പിന്നെയും  അദ്ദേഹം ചിത്ര ശേഖരങ്ങൾക്ക്  ഇടയിൽ നിന്നും  പല  പ്രമുഖ  മലയാളികളുടെയും  ചിത്രങ്ങൾ  പുറത്തെടുത്തു  ...മുൻ കേന്ദ്ര മന്ത്രിയും  എം  പി  യുമായ  ശശി തരൂരിന്റെ  കുടുംബ ചിത്രവും അതിൽ ഉൾപ്പെട്ടിരുന്നു ...ഇവരുടെയെല്ലാം  പിതൃതർപ്പണ  ക്രിയകൾക്ക്  കാർമികനാകാൻ   മധുസൂദന  ശർമയ്ക്ക്  ഭാഗ്യം  ലഭിച്ചിട്ടുണ്ടത്രെ ....

              മധുസൂദന  ശർമയ്‌ക്കൊപ്പം  ഹർകി പൗഡി  ബ്രഹ്മ കുണ്ഡിൽ  എത്തുമ്പോൾ  ബലിത്തറകളിൽ  നല്ല  തിരക്ക്  .ഹിമവൽ  നിരകളിലൂടെ  ഒഴുകിയിറങ്ങുന്ന  ഗംഗ  ആദ്യമായി  സമതലത്തിൽ  പതിക്കുന്നത്  ഇവിടെയാണ് . അതുകൊണ്ടുതന്നെ  മഹാവിഷ്ണുവിന്റെ  പാദസ്പർശമേറ്റ  ഹർകി പൗഡി  ഏറെ  പവിത്രമായികരുതപ്പെടുന്നു.
ഗംഗയുടെ  ഓളപ്പരപ്പിനു  മുകളിൽ  മാർബിളിൽ  തീർത്ത ഒരു   ബലിത്തറയിൽ  എള്ളും   പൂവും  പിണ്ഡച്ചോറും   ഉൾപ്പെടെയുള്ള  ബലിതർപ്പണ  സാമഗ്രഹികൾ  നിരന്നു.
മലയാളികൾ  ഉൾപ്പെടെയുള്ള  ദക്ഷിണേന്ത്യക്കാർ  മാത്രമാണ്  പിണ്ഡത്തിനായി   ചോറ്  ഉപയോഗിക്കുന്നത്  .വടക്കേ ഇന്ത്യക്കാർ  പിണ്ഡത്തിനായി  ഗോതമ്പു മാവാണ്  സാധാരണ  ഉപയോഗിക്കുക.
       ഒരു  കാർമികന്റെ  അധികാരത്തോടെ  മധുസൂദന  ശർമ്മ  പറഞ്ഞു :
'ഗംഗയിൽ  മുങ്ങി  ശുദ്ധംചെയ്തു  വരിക ...'
       ഞാനും  ഭാര്യ  ലളിതാംബികയും  ഹർകി പൗഡി  ബ്രഹ്മകുണ്ഡിലെ  പവിത്രമായ   ഗംഗാജലത്തിൽ  മുങ്ങിനിവർന്നു  ...ശരീരത്തിലെ  ഓരോ  രോമകൂപത്തിലൂടെയും  ഗംഗയുടെ  കുളിര്   പുതിയ  ഊർജമായി  നിറയുന്നത്   ഞങ്ങൾ  തിരിച്ചറിഞ്ഞു  .
ഇനി  മോക്ഷ  പ്രാപ്തിയുടെ  ബലിത്തറയിലേക്ക്  .മധുസൂദന ശർമ്മ എന്ന  കാർമ്മികന്   മുന്നിൽ  ഈറനണിഞ്ഞു  ഉപവിഷ്ഠനായപ്പോൾ  അദ്ദേഹം  ഓർമപ്പെടുത്തി  :
"കണ്ണടച്ച്  പ്രാർത്ഥിക്കുക ...മൺമറഞ്ഞുപോയ  ഇരുപത്തതൊന്നു  തലമുറയിലെ  പിതൃക്കളുടെ  മോക്ഷ പ്രാപ്തിക്കു വേണ്ടിയുള്ള  ബലിതർപ്പണമാണിത്  ....ഓരോരുത്തരെയും  ഓർക്കുക ...."
    മൺമറഞ്ഞുപോയ  പിതൃ  തലമുറകളെ  ഓർമകളിലേക്ക്  ആവാഹിച്ചു  . മന്ത്രോച്ചാരണത്തോടെ  അങ്കുലികളിൽ   അണിഞ്ഞ  പവിത്ര  കെട്ടുകൾ ,,,
കൈക്കുമ്പിളിൽ  ഗംഗാജലത്തിനൊപ്പം  നിറയുന്ന  എള്ളും  പൂവും  ....
മധുസൂദന  ശർമ്മ  ചൊല്ലിത്തന്ന  മന്ത്രങ്ങൾ  ഏറ്റുചൊല്ലി  ഗംഗയുടെ  ഓളങ്ങളെ  സാക്ഷിയാക്കി  പിതൃ മോക്ഷത്തിനായി  ഒരു  ബലിതർപ്പണം ....


എള്ളും  പൂവും  പിണ്ഡച്ചോറും   ഗാംഗംഗയുടെ  ഓളങ്ങൾ  ഏറ്റുവാങ്ങുമ്പോൾ   മോക്ഷപ്രാപ്‍ത്തി  ലഭിച്ച  ആത്മാക്കളുടെ  ആഹ്ളാദംപോലെ  ഗംഗാമന്ദിറിൻറ്റെ   ഗർഭ ഗൃഹങ്ങളിൽ  മന്ത്ര മണികൾ  മുഴങ്ങി .....
ഹർകി പൗഡി  ബ്രഹ്മ കുണ്ഡിന്റെ  ഗോപുരങ്ങൾക്കു  മുകളിലെ  കൃഷ്‌ണപക്ഷ  ആകാശത്ത്  കൃഷ്ണ പരുന്തുകൾ  ചിറകടിച്ചു  പറന്നു  ....
     പിതൃ  തലമുറകളുടെ  മോക്ഷ പ്രാപ്‌തിക്കായി   ഗംഗയുടെ  ഓളങ്ങളിൽ  മുങ്ങി നിവരുമ്പോൾ  ഒരു  ജന്മ സാഫല്യത്തിൻറ്റെ  നിർവൃതി  ഞാൻ  തിരിച്ചറിയുകയായിരുന്നു ....
അപ്പോഴും  ഗംഗ  ഒഴുകുകയാണ് ....
പുണ്ണ്യ  പാപങ്ങളുടെ  പുരാവൃത്തങ്ങളുമായി .....
സഹസ്രാബ്ദങ്ങൾ  താണ്ടിയ  സംസ്‌കാരത്തിന്റെ  ശുദ്ധ സംഗീതവുമായി ....
സ്നേഹപൂർവ്വം
ഗിരീഷ്  മാന്നാനം 

2017, ജനുവരി 30, തിങ്കളാഴ്‌ച

A Rainy Day at Tapkeshwar

    തപകേശ്വരിൽ  ഒരു മഴക്കാലം  ...

        മഴ  പെയ്യിതിറങ്ങുകയാണ്  ശിവാലിക്ക്  കുന്നുകളുടെ  താഴ്വരകളിലൂടെ  ത പകേശ്വരൻറ്റെ  തിരുസന്നിധിയിലേക്ക്  .....
താമസാ നദിയുടെ  തീരങ്ങളിലേക്ക് ....
തമസാ നദിക്കരയിലെ  പച്ചിലക്കാടുകളിൽ  പുതു ജീവൻറ്റെ   അമൃത വർഷം .....
ഗരി  കാന്റിൻറ്റെ ( Garhi Cantt ) വഴിത്താരകളിലൂടെ   ഒഴുകിയിറങ്ങുന്ന  മഴവെള്ളം   തപകേശ്വരൻറ്റെ   കൽപ്പടവുകളെ  ശുദ്ധിചെയ്ത്  തമസയുടെ   പ്രവാങളിലേക്ക്   വിലയം  പ്രാപിക്കുന്നു  ....
ഇവിടെ,  ഈ   തപകേശ്വര സന്നിധിയിൽ  പ്രകൃതി  സജീവമാകുകയാണ്  .....
മഴത്തുള്ളികൾ   മരച്ചില്ലകളിൽ  മന്ത്രധ്വനിമുഴക്കുന്നു  .....
കാടിൻറ്റെ  ഉള്ളറകളിൽ   കാട്ടുകിളികളുടെ   നനഞ്ഞ  ചിറകടി ഒച്ചകൾ ....
മഴയുടെ  ഹർഷാരവത്തിൽ   ഹർഷപുളകിതയായി   ഒഴുകുന്ന  തമസയുടെ  കുഞ്ഞോളങ്ങൾ    കാലങ്ങൾ  താണ്ടിയെത്തുന്ന  കഥകൾ  പാടുന്നു ....
                  പണ്ടു പണ്ട്  തമസാ നദിക്കരയിൽ   തപസ്സിരുന്ന   ഒരു  താപസന്റെയും   പുത്രൻറ്റേയും   കഥ  ..... പാണ്ഡവരുടെ   കുലഗുരുവായ   ദ്രോണാചാര്യരുടെയും    പുത്രൻറ്റേയും   കഥ  ......
അതെ  , ദ്രോണർ   തപസ്സിരുന്ന   ഗുഹയിലാണ്   ഇന്ന്   തപകേശ്വര മഹാദേവൻ   കുടിയിരിക്കുന്നത്  ..... 
ദ്രോണപുത്രൻ  അശ്വസ്‌ഥാമാവ്  പാലിനുവേണ്ടി   ദാഹിച്ചു കരയുന്നത്   കേട്ടാണത്രെ   പരമശിവൻ   ഈ  ഗുഹയിൽ   പ്രക്ത്യക്ഷപ്പെട്ടത്  ......
മഹാദേവൻറ്റെ   ദിവ്യ തേജസിൽ   ഈ  ഗുഹയിലെ  ഓരോ കൽതുമ്പിലൂടെയും   പാൽ  അമൃതവർഷം  പോലെ  പേയ്യ്തിറങ്ങിയത്രെ  ...
പാൽകുടിച്ച്   ദാഹം  തീർത്ത   ആശ്വസ്താമാവിൻറ്റെ   കുഞ്ഞിളം  ചുണ്ടിൽ  നോക്കി  മഹാദേവൻ   മന്ദഹസിച്ചു  ....
 ഈ  അത്ഭുതം  ഇന്നും  നിർബാധം  തുടരുന്നു  എന്ന്  ജനങ്ങൾ  വിശ്വസിക്കുന്നു  .... ഗുഹയിൽ  കുടിയിരിക്കുന്ന  മഹാദേവൻറ്റെ   പ്രതിരൂപമായ  ശിവ ലിംഗത്തിൽ   പാൽ നിറത്തിൽ  ജലത്തുള്ളികൾ  നിരന്തരം  ഇറ്റുവീണുകൊണ്ടിരിക്കുന്നു  ......
മനുഷ്യ സ്‌പർശം  ഏൽക്കാത്ത   ഈ  നിത്യാഭിക്ഷേകം   ഇന്നും  നിർബാധം  തുടരുന്നു  .....
 അപൂർവങ്ങളിൽ   അപൂർവമായ  ഈ  രുദ്രാക്ഷ  ശിവലിംഗത്തിൽ  കൈകൾ  അമർത്തുമ്പോൾ   5000  വർഷം   പഴക്കമുള്ള  മഹാഭാരത  കാലഘട്ടം   മനസ്സിൽ  നിറയുന്നു  ....
. തമസയുടെ  തീരത്തുനിന്ന്  പാണ്ഡവരുടെ  പ്രാർത്ഥന   ഞാൻ  കേൾക്കുന്നു   ......അകലെയെവിടെയോ   ദാഹിച്ചു  കരയുന്ന   ആശ്വസ്താമാവിൻറ്റെ   നിലവിളികൾ  ഞാൻ  കേൾക്കുന്നു ..... സാന്ത്വന സ്പർശവുമായി  എത്തുന്ന  മഹാദേവൻറ്റെ  മന്ദസ്‌മിതം   ഞാൻ  അടുത്തറിയുന്നു   ..... 
അപ്പോഴും  മഴപെയ്യുകയാണ്  ....ഡൂൺ  താഴവരകളുടെ  കുളിരലകളുമായി ....
രുദ്ര സംഗീതത്തിൻ്റെ  ഈരടികളുമായി ...  മഴപെയ്തിറങ്ങുകയാണ്  
തസയുടെ  തീരങ്ങളിലേക്ക്  .... പിന്നെ  എൻറ്റെ  മനസ്സിലേക്കും  .....

ഉത്തരാഖണ്ഡിന്റ്റെ  തലസ്ഥാനമായ  ഡെറാഡൂൺ  നഗര ഹൃദയത്തിൽ  നിന്നും  ഏതാണ്ട്  8 കിലോമീറ്റർ അകലെ  ഗാർഹി (Garhi ) കൺറ്റോൺ മെൻറ്റ്  പ്രവിശ്യയിലാണ്  തപകേശ്വർ  മഹാദേവ  ക്ഷേത്രം  സ്ഥിതി ചെയ്യുന്നത് .
വനഛായയുടെ  ഹരിത സമൃദ്ധിയിൽ , താമസനദിയുടെ  കുളിരലകൾക്കരുകിൽ  സ്ഥിതി ചെയ്യുന്ന  വളരെ  പുരാതന  ഗുഹാക്ഷേത്രമാണ്  തപകേശ്വർ .

ഐതിഹാസികമായ  മഹാഭാരത  ചരിത്രത്തലെ  പാണ്ഡവരുടെ  കുലഗുരുവായ  ദ്രോണാചാര്യർ  തപസനുഷ്‌ഠിച്ച ദ്രോണഗുഹയാണ്  തപകേശ്വർ  മഹാദേവ  ക്ഷേത്രമായി  രൂപാന്തരപ്പെട്ടത്. അതുകൊണ്ടുതന്നെ  ഈ ഗുഹാ  ക്ഷേത്രത്തിന്  5000  വർഷത്തെ  പഴക്കം  അനുമാനിക്കാം ....  ദ്രോണപുത്രനായ  ആശ്വാസത്താമാവിൻറ്റെ  ജന്മസ്ഥലം  കൂടിയാണിത് .....
പണ്ട്  ഡെറാഡൂൺ  ദ്രോണ നഗരി എന്ന്  അറിയപ്പെട്ടിരുന്നു  എന്ന്  പറയപ്പെടുന്നു .
' തപക്ക് ' എന്ന  ഹിന്ദി വാക്കിന്റ്റെ  അർഥം  'തുള്ളി ' എന്നാണ് . ഗുഹയുടെ  മുകൾ  പ്രതലത്തിൽ  നിന്നും  വെള്ളത്തുള്ളികൾ  സ്വയം ഭൂവായ  ശിവലിംഗത്തിൽ  നിരന്തരം  പതിക്കുന്നതു കൊണ്ടാവാം  ഈ  ശിവലിംഗ  പ്രതിഷ്‌ഠയ്‌ക്ക്  തപകേശ്വർ  എന്ന  പേരുവന്നത്  . ദ്രോണപുത്രൻ  ആശ്വസ്താമാവിൻറ്റെ  ദാഹം  തീർക്കാൻ  മഹാദേവൻ  പെയ്യ്തിറക്കിയ  പാൽജലം പിന്നീട്  ശിവലിംഗ  രൂപത്തിൽ  കൂടിയിരുന്ന  ശിവഭഗവാൻറ്റെ  മേൽ  നിത്യാഭിഷേകമായി  തുടരുന്നു  എന്നത്  പുരാവൃത്തം  ...... ചുണ്ണാമ്പു കല്ലുകൾ  നിറഞ്ഞ  ഗുഹയിലൂടെ  ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികൾക്ക്  പാൽനിറം  വരുന്നത്  സ്വാഭാവികം  എന്ന്  ശാസ്ത്രം  പറയുന്നു  ....
ശാസ്ത്രവും  പുരാവൃത്തവും  എന്തുതന്നെ  ആയാലും  പ്രകൃതി  ഒരുക്കിയ  ഈ  നിത്യാഭിഷേകം  ഇന്നും  നിർബാധം  തുടരുന്നു  ....


തപകേശ്വർ  ക്ഷേത്രത്തിലെ  ശിവലിംഗം  ഒട്ടേറെ  പ്രത്യേകതകൾ  നിറഞ്ഞതാണ്.... ശിവലിംഗത്തിന്റ്റെ  മുകൾ അഗ്രത്തിൽ  അഭിഷേകങ്ങൾ  ഏറ്റുവാങ്ങി  ശിവൻറ്റെ  തൃക്കണ്ണുപോലെ  ഒരു  വലിയ രുദ്രാക്ഷം .ഇന്ത്യയിലെ  അപൂർവങ്ങളിൽ  അപൂർവമായ  രുദ്രാക്ഷ  ശിവലിംഗമാണിത് . 
ശിവരാത്രിയാണ്  തപകേശ്വറിലെ  പ്രധാന  ഉത്സവം . അന്ന്  തപകേശ്വര  സന്നിധി  ജനനിബിഢമാകും ...
വർണാലങ്കാരങ്ങൾ  ഏറ്റുവാങ്ങി  തമസയുടെ കുഞ്ഞോളങ്ങൾ  ഹർഷപുളകിതമാകും ....

       ആധുനികതയുടെ  കടന്നുകയറ്റം  ഏറെ  ഉണ്ടായിട്ടില്ലെങ്കിലും  തമസ്സാ നദിക്കരയിലേക്ക് പണിതിരിക്കുന്ന   വൃത്തിയുള്ള  പടിക്കെട്ടുകളും ,നദിക്ക് അക്കരെ  പടുത്തുയർത്തിയിരിക്കുന്ന  ആകാശം മുട്ടെ  ഉയർന്നു  നിൽക്കുന്ന  ഹനുമാൻ  പ്രതിമയും , സന്തോഷിമാതാ  ക്ഷേത്രവും , വൈഷ്ണവി  മാതാ ക്ഷേത്രവുമെല്ലാം  പ്രകൃതിയോട്  ഇണങ്ങി  നിൽക്കുന്നു ...

അതെ  പ്രകൃതി  ഇവിടെ  ഈ  തപകേശ്വര  സന്നിധിയിൽ  ഭക്തി സാന്ദ്രമാകുന്നു .....
മഴക്കാലത്ത്  താമസാ നദിയുടെ   തീരങ്ങൾ  സജീവമാകുന്നു ...
മഴപ്പുള്ളുകളുടെ  ചിറകടി ഒച്ചകൾ  മുഴങ്ങുന്ന വനഛായകൾ ;മഴത്തുള്ളികൾ  ഉന്മാദ നൃത്തം  ചവിട്ടുന്ന തമസയുടെ  ഓളപ്പരപ്പുകൾ ...നിറഞ്ഞൊഴുകുന്ന  തമസയുടെ  തീരങ്ങളിൽ  സഞ്ചാരികളുടെ  ഹർഷാരവങ്ങൾ  ....
അതെ  തമസാ തീരങ്ങൾ  മനസിൽ  ഒരു ഉന്മാദമായി  നിറയുകയാണ്.
തമസയുടെ തീരത്ത്  മഴതോർന്ന  ഇടവേളയിൽ  കാട്ടാറിൻറ്റെ  കുളിരറിയാൻ  തിടുക്കം  കൂട്ടുന്ന  കുട്ടികൾ ....പതഞ്ഞൊഴുകുന്ന  തമസാ നദിയുടെ  ആഴമളക്കാൻ  തീരങ്ങളിലൂടെ  ഓടിയിറങ്ങുന്ന  അരുന്ധതിയും  അതീന്ദ്രയും ....കുട്ടികൾക്കൊപ്പം  നിന്ന്  സെൽഫി  എടുക്കാൻ  തിടുക്കം  കൂട്ടുന്ന  ഭാര്യ  ലളിതാംബിക .....
പക്ഷെ  അപ്പോഴും  ഞാൻ  കാതോർത്തത്  തമസ  പാടുന്ന  പഴങ്കഥൾക്കായാണ് .....
അതെ  തമസാ നദി  ഇപ്പോഴും  പാടിക്കൊണ്ടിരിക്കുന്നു  ... പഞ്ചപാണ്ഡവന്മാരുടെ  പടയൊരുക്കത്തിൻറ്റെ   കഥകൾ ....  പാണ്ഡവഗുരു  ദ്രോണാചാര്യരുടെ  വീരചരിതങ്ങൾ ....അതിരുകൾ  താണ്ടുന്ന  അശ്വസ്താമാവിൻറ്റെ  അലമുറകൾ ....
ഇനിയും  വ്രണപ്പെടാത്ത  പ്രകൃതിയുടെ  സൗന്ദര്യം  തിരയുന്ന  സഞ്ചാരിയുടെ  മനസ്സും  , ഭക്തിയുടെ  സാന്ദ്ര തീരങ്ങൾ  തേടുന്ന  ഭക്തൻറ്റെ  മനസ്സും  ഇവിടെ  ഒന്നാകുന്നു ...
     ' ഓം  നമഃ ശിവായ '

സ്നേഹപൂർവ്വം 
ഗിരീഷ് മാന്നാനം