2011, ജൂൺ 30, വ്യാഴാഴ്‌ച

HOWRAH BRIDGE

ഹൌറ  പാലം  - ഗതകാല പ്രതാപങ്ങളുടെ  സ്പന്നിക്കുന്ന   അസ്ഥിമാടം ......
      ഇത്   ഹൌറ ...........
ശാന്തയായ   ഗംഗയുടെ   ഇരു   കരകളിലും   ഉരുക്കുകാലുകള്‍   അമര്‍ത്തി   ഗംഗയെ   പ്രാപിക്കാന്‍   വെമ്പല്‍  കൊണ്ട  കൊളോണിയല്‍   സംസ്ക്കാരത്തിന്റ്റെ   സ്പന്നിക്കുന്ന  അസ്ഥിമാടം ......
അതെ  ,സര്‍വതും  കാല്‍ക്കീഴില്‍   ഒതുക്കിയ  സൂര്യനസ്തമിക്കാത്ത   സാമ്രാജ്യത്തിന്റ്റെ   ഉരുക്കുമുഷ്ട്ടിയുടെ  പ്രതീകമാണ്  ഹൌറ .....
          ചരിത്രം   എന്തുതന്നെ   ആണെങ്കിലും   ആദ്യം    കാണുന്ന   ആര്‍ക്കും   ഒരു   അത്ഭുതം    തന്നെയാണ്   'ഹൌറ  ബ്രിഡ്ജ് '......!
കല്‍ക്കത്തയുടെ   ഹൃദയത്തില്‍    ഗംഗയായി   മാറുന്ന  'ഹൂഗ്ലി '  നദിയുടെ   ഇരുകരകളിലും   ഉരുക്കുകാലുകള്‍ അമര്‍ത്തി   തലഉയര്‍ത്തി   നില്‍ക്കുന്ന  ഹൌറ  ബ്രിഡ്ജ്    കല്‍ക്കത്ത   നഗരത്ത്തിന്റ്റെ   പ്രവേശന   കവാടമാണ് ....ഹൌറ നഗരത്തെയും  ,   കല്‍ക്കത്ത    എന്ന   മഹാനഗരത്തെയും    ബന്ധിപ്പിക്കുന്ന    ഉരുക്കുപാത.......
കല്‍ക്കത്തയുടെ    പ്രധാന    ലണ്ട്മാര്‍ക്കുകളില്‍    ഒന്നാണിത് .
      കനല്‍ക്കാറ്റു  വീശുന്ന   വംഗ്ഭൂമിയുടെ    വറുതിയുടെ   നാളുകളിലും   ഹൌറക്കുമുകളില്‍   കുളിര്‍ കാറ്റിന്റ്റെ   ഉത്സവ   കാലമാണ് ....
 പാലത്തിന്റ്റെ   തിരുമധ്യത്ത്തില്‍     നിന്ന്  നോക്കിയാല്‍  ഇരുകരകളിലായി    പടര്‍ന്നുകിടക്കുന്ന    ഇരട്ടനഗരങ്ങളുടെ   വിദൂരക്കഴ്ച്ച്ച  കാണാം ..... നദിയിലെ     കുഞ്ഞോളങ്ങളെ   കീറിമുറിച്ചു  ചീറിപ്പായുന്ന    മോട്ടോര്‍  ബോട്ടുകളെയും  ,ഓളങ്ങളില്‍    ചാഞ്ചാടുന്ന    ചെറു വന്ചികളെയും   കാണാം ......
പാലത്തില്‍   നിന്നും    പലരും    പ്രാര്‍തനാപൂര്‍വ്വം    നദിയിലേക്ക്   നോക്കി   നമസ്ക്കരിക്കുന്നത്   കാണാം ....
     ഗംഗയുടെ   പല കൈവഴികളും   ഇവിടെ  ഹൂഗ്ലി നദിയില്‍   വന്നു ചേരുന്നു ....അതുകൊണ്ട്  ഹൂഗ്ലി  ഇവിടെ   ഗംഗയാണ് .
 നദിയുടെ  ഇരുകരകളിലും   ചെറിയ  ചെറിയ  അമ്പലങ്ങളും    ബലിഖട്ടുകളുമുണ്ട് ; അവിടെയെല്ലാം    പാണ്ട കളുടെയും    ബലിതര്‍പ്പണം    ചെയ്യുന്നവരുടെയും   തിരക്കാണ്.......    
  എന്തുതന്നെ ആയാലും   ബ്രിട്ടീഷുകാര്‍   ബംഗാളിനു നല്‍കിയ   വരദാനമാണ്   ഹൌറ പാലം .
                 1940 കളില്‍  പണി പൂര്‍ത്തിആയ   ഈ  പാലം   ഏതാണ്ട്   2590  മെട്രിക് ടണ്‍   ഉരുക്കുകൊന്ടാണ്   പടുത്തുയര്ത്തിയിരിക്കുന്നത് .
ഏതാണ്ട്  ഒരു  കി .മീ  നീളവും  97 മീറ്റര്‍  ഉയരവുമുള്ള   ലോകത്തിലെ   ഏറ്റവും   തിരക്കേറിയ   പാല ങ്ങളില്‍   ഒന്നാണ്  .
ദിനം പ്രതി   ഏതാണ്ട്   57000 വാഹനങ്ങളും   10 ലക്ഷം    കാല്‍നട  യാത്രക്കാരും   ഇതിലൂടെ  കടന്നുപോകുന്നതായി   കണക്കാക്കപ്പെടുന്നു  . 


 




ഹൌറാ  പാലം 
ഹൌറാ സ്റ്റേഷന്‍ 


 ചേര്‍ക്കുക

സ്നേഹ പൂര്‍വ്വം 
ഗിരീഷ്മന്നനം 

2011, ജൂൺ 16, വ്യാഴാഴ്‌ച

Diga - Window of Bengal 'ദിഗ' - ശാന്ത സൗഹൃതങ്ങളുടെ സാഗരതീരം















'ദിഗ'  - ശാന്ത സൗഹൃതങ്ങളുടെ   സാഗരതീരം .....
  പശ്ചിമ  ബംഗാളിൻറ്റെ   തെക്ക് പടിഞ്ഞാറെ  അതിർത്തിയിൽ    മിധ്നാപുർ   ഡിസ്ട്രിക്ടിലുള്ള    മനോഹരമായ  സമുദ്രതീര    വിനോദ സഞ്ചാര  കേന്ദ്രമാണ്  'ദിഗ '.
    ബംഗാൾ   ഉൾക്കടലിൻറ്റെ    ശാന്ത  നീലിമയെ   പുണർന്നുകിടക്കുന്ന    ഈ   ഭൂവിഭാഗം 'ബംഗാളിൻറ്റെ  ജാലകം '   എന്നാണ്  അറിയപ്പെടുന്നത്  .കടൽ കാറ്റിൻറ്റെ   കുളിർമ    ബംഗാളിൻറ്റെ  ഹൃദയത്തിൽ    എത്തുന്നത്  ഈ  തുറന്നിട്ട ജാലകം  വഴിയാണ് .
       കൽക്കത്ത  എന്ന മെട്രോ നഗരത്തിൻറ്റെ   നിലയ്ക്കാത്ത   തിരക്കുകളിൽ   നിന്നും   നൂറ്റി എഴുപത്തിനാല്  കിലോ മീറ്റർ   അകലെയാണ്  ദിഗയുടെ   സമുദ്രതീര   ശാന്തത .......
ദിഗയുടെ   സമുദ്രതീര   അതിർത്തി   , പടിഞ്ഞാറ്   ഒറീസയുടെ  തീരങ്ങൾ   വരെ   നീളുന്നു .
          സമൃദ്ധമായ   വെണ്മണൽ  പരപ്പും  ,  തീരത്തെ  ചുംബിച്ച്‌ പിൻവാങ്ങുന്ന    ശാന്തമായ  തിരകളും , നിരഒത്ത്  നിൽക്കുന്ന    കസോരിന  മരങ്ങളുടെ   ഹരിത  ഭംഗിയും  ഈ  സാഗര തീരത്തെ   സഞ്ചാരികളുടെ  പറുദീസാ ആക്കിമാറ്റുന്നു.......
                    വംഗഭൂമിയുടെ    ഗ്രീഷ്മ   കാലമാണ്   വേനലിൻറ്റെ   വറുതിയിലും  കുളിർക്കാറ്റു  വീശുന്ന  ' ദിഗ 'യിലെ  വിനോദ സഞ്ചാര   സീസൺ  .എങ്കിലും   എല്ലാ  ഋതു ഭേതങ്ങളിലും    ദിഗയുടെ  സ്നേഹ തീരങ്ങൾ   സഞ്ചാരികളെ  കാത്തുകിടക്കുന്നു .
             അതുകൊണ്ടുതന്നെയാണ്     മഞ്ഞുപെയ്യുന്ന   ഒരു  ഡിസംബറിൽ    ദിഗയിലേക്ക്   ഞങ്ങൾ   ഉല്ലാസ യാത്ര   നടത്തിയത്  .
       കലക്കത്തയുടെ    നിരത്തുകളിൽ    നേർത്ത   മൂടലൽമഞ്ഞു   പടർന്നുനിന്ന  ഒരു   വർഷാന്ത്യ  പുലരിയിൽ    ഞങ്ങൾ   ദിഗയിലേക്ക്  പുറപ്പെട്ടു  ; ഭാര്യ  ലളിതാംബികയും  മകൾ   അരുന്തതിയും  ,മകൻ   അതീന്ദ്രയും  പിന്നെ  ഞാനും ...
   പുലർച്ചെ   ആറുമണിക്ക്  ' എസ്പ്ലനേടിൽ '  നിന്നും ഞങ്ങൾ   ദിഗയിലേക്ക് തിരിച്ചു .ബസ്സ്‌   ഹൌറ  പാലം  കടക്കുമ്പോൾ   ഡിസംബ റിൻറ്റെ   ഇളം കുളിരുള്ള  കാറ്റ്   ഗംഗയുടെ   മന്ത്രധ്വനികളുമായി   ബസ്സിനുള്ളിലേക്ക്‌  അടിച്ചുകയറുന്നുണ്ടായിരുന്നു  .
 ഹൌറയിലെ   ഇടുങ്ങിയ  വഴികളെയും   പുരാതനമായ   കെട്ടിടങ്ങളേയും  പിന്നിട്ടു  ബസ്സ്‌  ദേശിയ പാതയുടെ  വിശാലതയിലേക്ക്‌ .....
  പാതയുടെ   ഇരുപുറവും  അങ്ങിങ്ങായി   ബംഗാൾ   ഗ്രാമങ്ങൾ   പ്രത്യക്ഷപ്പെട്ടു തുടങ്ങി . ബംഗാളിൻറ്റെ   ഹരിത സമൃദ്ധി  ഒരുതരം  ഗൃഹാതുരത്വം  ഉണർത്തുന്നവയായിരുന്നു  ; വിശാലമായ  നെൽവയലുകൾ  , ഫല സമൃദ്ധമായ  തെങ്ങിൻ   തോപ്പുകൾ   , വാഴയും ...പ്ലാവും ...മാവുമെല്ലാം  നിറഞ്ഞ  തനി  നാടൻ  പുരയിടങ്ങൾ  ....ശരിക്കും   ഒരു  കേരളീയ  ഗ്രാമത്തിൻറ്റെ   പരിചേദം തന്നെയാണിത് .
ഗ്രാമങ്ങളും    കൊച്ചുപട്ടണങ്ങളും   പിന്നിട്ട്  ഏതാണ്ട്   12   മണിയോടുകൂടി  ഞങ്ങൾ   ദിഗയിലെത്തി .
         ബസ്സ്‌  ദിഗയുടെ  നിരത്തുകളിൽ   പ്രവേശിച്ചപ്പോൾതന്നെ  കടൽ   കാറ്റിൻറ്റെ    കുളിർമ  ഞങ്ങൾ    തൊട്ടറിഞ്ഞു  .അകലെ   കടൽ  കാറ്റിലാടുന്ന  കസോരിന മരത്തലപ്പുകൾ    ഞങ്ങൾക്ക്  സ്വാഗതമരുളി !!
     ചെറുതും  വലുതുമായ  ഹോട്ടലുകളും   ടൂറിസ്റ്റ് ഹോമുകളും  നിറഞ്ഞ  ഒരു  ചെറു  പട്ടണമാണ്   ദിഗ .ശരിക്കുംപരഞ്ഞാൽ    സഞ്ചാരികൾക്ക്  വേണ്ടി    മാത്രമുള്ള   ഒരു   ചെറുപട്ടണം ......
      കടൽ   തീരത്തെ   ഒരു  ടൂറിസ്റ്റ്  ഹോമിൽ     ഞങ്ങൾ    മുറി തരപ്പെടുത്തി .പ്രധാന   നിരത്തിൽ   നിന്നും   ഏതാണ്ട്   നൂറ്റി അമ്പതു   മീറ്റർ    അകലെയാണ്  കടൽ  .
     കടൽ  തീരത്തെത്തുമ്പോൾ    നട്ടുച്ച ,എങ്കിലും   നേർത്ത  കുളിരുള്ള    കടൽ  കാറ്റിൽ     ചൂടറിയുന്നില്ല.
കത്തുന്ന   സൂര്യനുചുവട്ടിൽ     കടൽ   കണ്ണാടിപോലെ   തിളങ്ങി ...ആർത്തലയ്ക്കാത്ത   തിരകൾ   തീരത്തെ  ചുംബിച്ച്‌   പിൻ  വാങ്ങുമ്പോൾ     കടൽക്കരയിൽ     ഹർഷാരവങ്ങൾ    മുഴങ്ങുന്നു .....
   കുഞ്ഞോളങ്ങൾ   പോലത്തെ    ഈ   തിരകളും , മൃദു മണൽ    നിറഞ്ഞ    തീരത്തെ   ആഴം  കുറഞ്ഞ  ജലപ്പരപ്പുമാണ്   ഈ   കടൽ   തീരത്തിൻറ്റെ   പ്രത്യേകിത .  അതുകൊണ്ടുതന്നെ    ഈ   നീലജലാശയത്തിൽ    നീന്തിതുടിക്കാൻ    കൊതിക്കാത്ത   സഞ്ചാരികൾ     വിരളമാണ് ,
  ഞങ്ങളെത്തുമ്പോൾ    കടൽതീരത്ത്   നല്ല  തിരക്ക്
 .അരുന്ധതിയും  അതീന്ദ്രയും  കടലിൻറ്റെ   കുഞ്ഞോളങ്ങൾ   കണ്ട്‌ തുള്ളിചാടുകയാണ് .ഞാനും  ലളിതാംബികയും  കുട്ടികളെ  റബ്ബർട്യുബിലിരുത്തി   തിരകളിലെക്കിറങ്ങി  .സൂര്യൻ   കത്തിജ്വലിച്ചു നിന്നിട്ടും    കടൽ   വെള്ളത്തിനും  കടൽ  കാറ്റിനും  നല്ല കുളിര് .കുട്ടികൾ   കടൽ   തിരകളിൽ   പരൽ  മീനുകളെ  പോലെ   നീന്തിത്തുടിച്ചു .
 കടൽ  തീരത്ത്   കുളംബടിച്ചു പായുന്ന   കുതിരപ്പുരത്തിരുന്നു  സഞ്ചാരികൾ    ആർപ്പു  വിളിക്കുന്നു ...
    അകലെ   മത്സ്യ ബന്ധനത്തിന്   ഉപയോഗിക്കുന്ന  മൊട്ടോർബോട്ടിൽ    ഉൾക്കടലിലേക്ക്  സവാരി   നടത്തുന്ന  സഞ്ചാരികളുടെ  തിരക്ക് ....
      കടൽ   തീരത്ത്  നേർത്ത    തണുപ്പ് പടരുവാൻ    തുടങ്ങിയപ്പോൾ   ഞങ്ങൾ   ടൂറിസ്റ്റ് ഹോമിലേക്ക്  മടങ്ങി .
സന്ധ്യക്ക്‌  ടൂറിസ്റ്റ് ഹോമിൻറ്റെ   മട്ടുപ്പാവിൽ     നിന്ന്  നോക്കുമ്പോൾ    , കനലാടിയ   പകൽ   കത്തിയമർന്നു  കടലിൽ    പതിക്കുന്ന  കാഴ്ച  അവിസ്മരണീയമാണ് .
       കടൽ   തീരത്ത് നിന്നും   ഏതാണ്ട്  മുന്നൂറു  മീറ്റർ  അകലെയാണ് ' ദിഗ  സയൻസ്  സെൻറ്റർ  ' .ശാസ്ത്ര ലോകത്തിൻറ്റെ   ഒട്ടേറെ  കൌതുക കാഴ്ചകൾ   നിറഞ്ഞ  സയൻസ് സെൻറ്റർ   കുട്ടികൾക്ക്   വേറിട്ട  ഒരനുഭവമായിരുന്നു   . 
 സയൻസ് സെൻറ്റരിൽ  നിന്നും  ഞങ്ങൾ   പോയത്  ദിഗ  മറൈൻ   അക്വേറിയം  കാണാനാണ് .വർണ മത്സ്യങ്ങളുടെ  ഒരു  മായാലോകമാണിത് .
ദിഗ ടൌണിൽ    നിന്നും  ഏതാനും  കിലോമീറ്റർ   അകലെയാണ്  ' അമരാവതി  ലേയ്ക്ക് '.ബോട്ട്  സവാരിക്ക് സൌകര്യമുള്ള   ഈ   തടാക  തീരങ്ങളും  സഞ്ചാരികളുടെ  പ്രിയ  വിനോദ സഞ്ചാരകേന്ദ്രമാണ്‌ .
 മൂന്നു  ദിവസത്തെ  ഉല്ലാസത്തിന്  ശേഷം  ഞങ്ങൾ    ദിഗയോട്   വിടപറയുമ്പോൾ    കടൽ   കടന്നെത്തിയ  ഒരു  തണുത്ത   കാറ്റ്  ഞങ്ങൾക്ക്  യാത്രാമൊഴി   നൽകി  .....
 'പോയിവരൂ   കൂട്ടരേ ......പോയിവരൂ ..........'
 സ്നേഹ പൂര്‍വ്വം  
ഗിരിഷ് മാന്നാനം