പശ്ചിമ ബംഗാളിൻറ്റെ തെക്ക് പടിഞ്ഞാറെ അതിർത്തിയിൽ മിധ്നാപുർ ഡിസ്ട്രിക്ടിലുള്ള മനോഹരമായ സമുദ്രതീര വിനോദ സഞ്ചാര കേന്ദ്രമാണ് 'ദിഗ '.
കൽക്കത്ത എന്ന മെട്രോ നഗരത്തിൻറ്റെ നിലയ്ക്കാത്ത തിരക്കുകളിൽ നിന്നും നൂറ്റി എഴുപത്തിനാല് കിലോ മീറ്റർ അകലെയാണ് ദിഗയുടെ സമുദ്രതീര ശാന്തത .......
ദിഗയുടെ സമുദ്രതീര അതിർത്തി , പടിഞ്ഞാറ് ഒറീസയുടെ തീരങ്ങൾ വരെ നീളുന്നു .
സമൃദ്ധമായ വെണ്മണൽ പരപ്പും , തീരത്തെ ചുംബിച്ച് പിൻവാങ്ങുന്ന ശാന്തമായ തിരകളും , നിരഒത്ത് നിൽക്കുന്ന കസോരിന മരങ്ങളുടെ ഹരിത ഭംഗിയും ഈ സാഗര തീരത്തെ സഞ്ചാരികളുടെ പറുദീസാ ആക്കിമാറ്റുന്നു.......
ഹൌറയിലെ ഇടുങ്ങിയ വഴികളെയും പുരാതനമായ കെട്ടിടങ്ങളേയും പിന്നിട്ടു ബസ്സ് ദേശിയ പാതയുടെ വിശാലതയിലേക്ക് .....
പാതയുടെ ഇരുപുറവും അങ്ങിങ്ങായി ബംഗാൾ ഗ്രാമങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി . ബംഗാളിൻറ്റെ ഹരിത സമൃദ്ധി ഒരുതരം ഗൃഹാതുരത്വം ഉണർത്തുന്നവയായിരുന്നു ; വിശാലമായ നെൽവയലുകൾ , ഫല സമൃദ്ധമായ തെങ്ങിൻ തോപ്പുകൾ , വാഴയും ...പ്ലാവും ...മാവുമെല്ലാം നിറഞ്ഞ തനി നാടൻ പുരയിടങ്ങൾ ....ശരിക്കും ഒരു കേരളീയ ഗ്രാമത്തിൻറ്റെ പരിചേദം തന്നെയാണിത് .
ബസ്സ് ദിഗയുടെ നിരത്തുകളിൽ പ്രവേശിച്ചപ്പോൾതന്നെ കടൽ കാറ്റിൻറ്റെ കുളിർമ ഞങ്ങൾ തൊട്ടറിഞ്ഞു .അകലെ കടൽ കാറ്റിലാടുന്ന കസോരിന മരത്തലപ്പുകൾ ഞങ്ങൾക്ക് സ്വാഗതമരുളി !!
ചെറുതും വലുതുമായ ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും നിറഞ്ഞ ഒരു ചെറു പട്ടണമാണ് ദിഗ .ശരിക്കുംപരഞ്ഞാൽ സഞ്ചാരികൾക്ക് വേണ്ടി മാത്രമുള്ള ഒരു ചെറുപട്ടണം ......
കടൽ തീരത്തെ ഒരു ടൂറിസ്റ്റ് ഹോമിൽ ഞങ്ങൾ മുറി തരപ്പെടുത്തി .പ്രധാന നിരത്തിൽ നിന്നും ഏതാണ്ട് നൂറ്റി അമ്പതു മീറ്റർ അകലെയാണ് കടൽ .
കത്തുന്ന സൂര്യനുചുവട്ടിൽ കടൽ കണ്ണാടിപോലെ തിളങ്ങി ...ആർത്തലയ്ക്കാത്ത തിരകൾ തീരത്തെ ചുംബിച്ച് പിൻ വാങ്ങുമ്പോൾ കടൽക്കരയിൽ ഹർഷാരവങ്ങൾ മുഴങ്ങുന്നു .....
കുഞ്ഞോളങ്ങൾ പോലത്തെ ഈ തിരകളും , മൃദു മണൽ നിറഞ്ഞ തീരത്തെ ആഴം കുറഞ്ഞ ജലപ്പരപ്പുമാണ് ഈ കടൽ തീരത്തിൻറ്റെ പ്രത്യേകിത . അതുകൊണ്ടുതന്നെ ഈ നീലജലാശയത്തിൽ നീന്തിതുടിക്കാൻ കൊതിക്കാത്ത സഞ്ചാരികൾ വിരളമാണ് ,
ഞങ്ങളെത്തുമ്പോൾ കടൽതീരത്ത് നല്ല തിരക്ക്
.അരുന്ധതിയും അതീന്ദ്രയും കടലിൻറ്റെ കുഞ്ഞോളങ്ങൾ കണ്ട് തുള്ളിചാടുകയാണ് .ഞാനും ലളിതാംബികയും കുട്ടികളെ റബ്ബർട്യുബിലിരുത്തി തിരകളിലെക്കിറങ്ങി .സൂര്യൻ കത്തിജ്വലിച്ചു നിന്നിട്ടും കടൽ വെള്ളത്തിനും കടൽ കാറ്റിനും നല്ല കുളിര് .കുട്ടികൾ കടൽ തിരകളിൽ പരൽ മീനുകളെ പോലെ നീന്തിത്തുടിച്ചു .
.അരുന്ധതിയും അതീന്ദ്രയും കടലിൻറ്റെ കുഞ്ഞോളങ്ങൾ കണ്ട് തുള്ളിചാടുകയാണ് .ഞാനും ലളിതാംബികയും കുട്ടികളെ റബ്ബർട്യുബിലിരുത്തി തിരകളിലെക്കിറങ്ങി .സൂര്യൻ കത്തിജ്വലിച്ചു നിന്നിട്ടും കടൽ വെള്ളത്തിനും കടൽ കാറ്റിനും നല്ല കുളിര് .കുട്ടികൾ കടൽ തിരകളിൽ പരൽ മീനുകളെ പോലെ നീന്തിത്തുടിച്ചു .
അകലെ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന മൊട്ടോർബോട്ടിൽ ഉൾക്കടലിലേക്ക് സവാരി നടത്തുന്ന സഞ്ചാരികളുടെ തിരക്ക് ....
സന്ധ്യക്ക് ടൂറിസ്റ്റ് ഹോമിൻറ്റെ മട്ടുപ്പാവിൽ നിന്ന് നോക്കുമ്പോൾ , കനലാടിയ പകൽ കത്തിയമർന്നു കടലിൽ പതിക്കുന്ന കാഴ്ച അവിസ്മരണീയമാണ് .
സയൻസ് സെൻറ്റരിൽ നിന്നും ഞങ്ങൾ പോയത് ദിഗ മറൈൻ അക്വേറിയം കാണാനാണ് .വർണ മത്സ്യങ്ങളുടെ ഒരു മായാലോകമാണിത് .
ദിഗ ടൌണിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയാണ് ' അമരാവതി ലേയ്ക്ക് '.ബോട്ട് സവാരിക്ക് സൌകര്യമുള്ള ഈ തടാക തീരങ്ങളും സഞ്ചാരികളുടെ പ്രിയ വിനോദ സഞ്ചാരകേന്ദ്രമാണ് .
'പോയിവരൂ കൂട്ടരേ ......പോയിവരൂ ..........'
സ്നേഹ പൂര്‍വ്വം
ഗിരിഷ് മാന്നാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ