2011, ജൂൺ 30, വ്യാഴാഴ്‌ച

HOWRAH BRIDGE

ഹൌറ  പാലം  - ഗതകാല പ്രതാപങ്ങളുടെ  സ്പന്നിക്കുന്ന   അസ്ഥിമാടം ......
      ഇത്   ഹൌറ ...........
ശാന്തയായ   ഗംഗയുടെ   ഇരു   കരകളിലും   ഉരുക്കുകാലുകള്‍   അമര്‍ത്തി   ഗംഗയെ   പ്രാപിക്കാന്‍   വെമ്പല്‍  കൊണ്ട  കൊളോണിയല്‍   സംസ്ക്കാരത്തിന്റ്റെ   സ്പന്നിക്കുന്ന  അസ്ഥിമാടം ......
അതെ  ,സര്‍വതും  കാല്‍ക്കീഴില്‍   ഒതുക്കിയ  സൂര്യനസ്തമിക്കാത്ത   സാമ്രാജ്യത്തിന്റ്റെ   ഉരുക്കുമുഷ്ട്ടിയുടെ  പ്രതീകമാണ്  ഹൌറ .....
          ചരിത്രം   എന്തുതന്നെ   ആണെങ്കിലും   ആദ്യം    കാണുന്ന   ആര്‍ക്കും   ഒരു   അത്ഭുതം    തന്നെയാണ്   'ഹൌറ  ബ്രിഡ്ജ് '......!
കല്‍ക്കത്തയുടെ   ഹൃദയത്തില്‍    ഗംഗയായി   മാറുന്ന  'ഹൂഗ്ലി '  നദിയുടെ   ഇരുകരകളിലും   ഉരുക്കുകാലുകള്‍ അമര്‍ത്തി   തലഉയര്‍ത്തി   നില്‍ക്കുന്ന  ഹൌറ  ബ്രിഡ്ജ്    കല്‍ക്കത്ത   നഗരത്ത്തിന്റ്റെ   പ്രവേശന   കവാടമാണ് ....ഹൌറ നഗരത്തെയും  ,   കല്‍ക്കത്ത    എന്ന   മഹാനഗരത്തെയും    ബന്ധിപ്പിക്കുന്ന    ഉരുക്കുപാത.......
കല്‍ക്കത്തയുടെ    പ്രധാന    ലണ്ട്മാര്‍ക്കുകളില്‍    ഒന്നാണിത് .
      കനല്‍ക്കാറ്റു  വീശുന്ന   വംഗ്ഭൂമിയുടെ    വറുതിയുടെ   നാളുകളിലും   ഹൌറക്കുമുകളില്‍   കുളിര്‍ കാറ്റിന്റ്റെ   ഉത്സവ   കാലമാണ് ....
 പാലത്തിന്റ്റെ   തിരുമധ്യത്ത്തില്‍     നിന്ന്  നോക്കിയാല്‍  ഇരുകരകളിലായി    പടര്‍ന്നുകിടക്കുന്ന    ഇരട്ടനഗരങ്ങളുടെ   വിദൂരക്കഴ്ച്ച്ച  കാണാം ..... നദിയിലെ     കുഞ്ഞോളങ്ങളെ   കീറിമുറിച്ചു  ചീറിപ്പായുന്ന    മോട്ടോര്‍  ബോട്ടുകളെയും  ,ഓളങ്ങളില്‍    ചാഞ്ചാടുന്ന    ചെറു വന്ചികളെയും   കാണാം ......
പാലത്തില്‍   നിന്നും    പലരും    പ്രാര്‍തനാപൂര്‍വ്വം    നദിയിലേക്ക്   നോക്കി   നമസ്ക്കരിക്കുന്നത്   കാണാം ....
     ഗംഗയുടെ   പല കൈവഴികളും   ഇവിടെ  ഹൂഗ്ലി നദിയില്‍   വന്നു ചേരുന്നു ....അതുകൊണ്ട്  ഹൂഗ്ലി  ഇവിടെ   ഗംഗയാണ് .
 നദിയുടെ  ഇരുകരകളിലും   ചെറിയ  ചെറിയ  അമ്പലങ്ങളും    ബലിഖട്ടുകളുമുണ്ട് ; അവിടെയെല്ലാം    പാണ്ട കളുടെയും    ബലിതര്‍പ്പണം    ചെയ്യുന്നവരുടെയും   തിരക്കാണ്.......    
  എന്തുതന്നെ ആയാലും   ബ്രിട്ടീഷുകാര്‍   ബംഗാളിനു നല്‍കിയ   വരദാനമാണ്   ഹൌറ പാലം .
                 1940 കളില്‍  പണി പൂര്‍ത്തിആയ   ഈ  പാലം   ഏതാണ്ട്   2590  മെട്രിക് ടണ്‍   ഉരുക്കുകൊന്ടാണ്   പടുത്തുയര്ത്തിയിരിക്കുന്നത് .
ഏതാണ്ട്  ഒരു  കി .മീ  നീളവും  97 മീറ്റര്‍  ഉയരവുമുള്ള   ലോകത്തിലെ   ഏറ്റവും   തിരക്കേറിയ   പാല ങ്ങളില്‍   ഒന്നാണ്  .
ദിനം പ്രതി   ഏതാണ്ട്   57000 വാഹനങ്ങളും   10 ലക്ഷം    കാല്‍നട  യാത്രക്കാരും   ഇതിലൂടെ  കടന്നുപോകുന്നതായി   കണക്കാക്കപ്പെടുന്നു  . 


 




ഹൌറാ  പാലം 
ഹൌറാ സ്റ്റേഷന്‍ 


 ചേര്‍ക്കുക

സ്നേഹ പൂര്‍വ്വം 
ഗിരീഷ്മന്നനം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ